കോട്ടയം: ഇന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ വികസനം ഉള്‍പ്പെടുമോ?
തമിഴ്നാട്ടില്‍ പെരുമ്പൂര്‍, പോടന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ ടെര്‍മിനലുകള്‍ക്കുള്ള ശ്രമത്തിലാണ് ദക്ഷിണ റെയില്‍വേ. അപ്പോഴും 2011-2012-ലെ റെയില്‍വെ ബജറ്റില്‍ കേരളത്തിന് അനുവദിച്ച റെയില്‍വെ കോച്ചിങ്ങ് ടെര്‍മിനല്‍ എവിടെ? എന്ന ചോദ്യമാണ് ഉയരുന്നത്
14 വര്‍ഷമായിട്ടും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ തയാറാകുന്നില്ല. കോട്ടയത്തിന് ഒപ്പമോ അതിനുശേഷമോ അനുവദിച്ച ടെര്‍മിനല്‍ പദ്ധതികള്‍ പോലും യാഥാര്‍ഥ്യമായെന്നിരിക്കേയാണു കോട്ടയത്തോടുള്ള അവഗണന തുടരുന്നത്.
തമിഴ്നാട്ടിലെ താംബരം, 2015ലെ അനുവദിച്ച കര്‍ണാടകയിലെ ബൈയ്യപ്പനഹള്ളി, 2016 ല്‍ അനുവദിച്ച തെലുങ്കാനയിലെ ചെര്‍ലപ്പള്ളി എന്നീ ടെര്‍മിനലുകള്‍ ഇക്കാലയളവില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ട്രെയിനുകള്‍ ആവശ്യപ്പെടുമ്പോള്‍ ടെര്‍മിനല്‍ സൗകര്യം ഇല്ലാത്തതിനാല്‍ പുതിയ ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിക്കാന്‍ ആവില്ലെന്നു പറയുന്ന റെയില്‍വേ മന്ത്രി അനുവദിച്ച ടെര്‍മിനല്‍ പദ്ധതികള്‍ പോലും നടപ്പാക്കാന്‍ തയാറല്ലാത്ത അവസ്ഥയാണുള്ളത്.