ബഡ്‌സ് കലോത്സവം: വെളിയന്നൂര്‍ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

സാമൂഹിക ശാക്തീകരണത്തിന് ബഡ്‌സ് കലോത്സവങ്ങള്‍ വഴിതെളിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. 

New Update
ekm-budsfest-1024x682

കോട്ടയം: സാമൂഹിക ശാക്തീകരണത്തിന് ബഡ്‌സ് കലോത്സവങ്ങള്‍ വഴിതെളിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. 

Advertisment

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള ബി ആര്‍ സി സ്ഥാപനങ്ങളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം 'തില്ലാന 2024' തെള്ളകം ചൈതന്യ പാസ്റ്റല്‍ സെന്‍ട്രറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.  

കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അധ്യക്ഷത വഹിച്ചു. 


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, അതിരമ്പുഴ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷബീന നിസാര്‍, ജില്ലാ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജതിന്‍ ജാതവേദന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.



തൃക്കൊടിത്താനം ബഡ്‌സ് സ്‌കൂള്‍, രാമപുരം കൈന്‍ഡ് ആന്‍ഡ് കെയര്‍, വെളിയന്നൂര്‍ ബഡ്‌സ് സ്‌കൂള്‍, ഈരാറ്റുപേട്ട പ്രതീക്ഷ ബി ആര്‍ സി എന്നിവിടങ്ങളിലെ കുട്ടികള്‍ 21 ഇനങ്ങളിലായി മൂന്നു വേദികളില്‍ മാറ്റുരച്ചു.

സാമൂഹിക ശാക്തീകരണത്തിന് ബഡ്‌സ് കലോത്സവങ്ങള്‍ വഴിതെളിക്കുന്നു. വെളിയന്നൂര്‍ ബഡ്‌സ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഈരാറ്റുപേട്ട പ്രതീക്ഷ ബി.ആര്‍.സി. റണ്ണറപ്പായി. 


ജില്ലാതല മത്സരത്തില്‍ വിജയികളായവര്‍ ജനുവരി 25ന് കൊല്ലത്ത് ് നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടി.


സമൂഹത്തിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ വഴി നടത്തുന്നതാണ് ബഡ്‌സ് ബി ആര്‍ സി സ്ഥാപനങ്ങള്‍.

Advertisment