New Update
/sathyam/media/media_files/2024/12/13/4GViluyJbZpoJccl0tFf.jpeg)
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്‌ലാനി . കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികളാണ് റവന്യൂ വനം വകുപ്പുകള്‍ സ്വീകരിക്കുന്നത്.
Advertisment
ജനദ്രോഹ നടപടി
കണ്ണൂര്‍ ആറളം വനമേഖലയോട് അനുബന്ധിച്ചുള്ള ബഫര്‍സോണില്‍ കൃഷി ഭൂമിയും ഉള്‍പ്പെടുത്തിയത് ജനദ്രോഹ നടപടിയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പാണ് കാറ്റില്‍ പറത്തിയതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആറളം പ്രദേശത്തെ റീസര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും മാര്‍ പാമ്പ്‌ലാനി ആവശ്യപ്പെട്ടു.