/sathyam/media/media_files/2025/06/27/untitleddelfirebuilding-2025-06-27-08-51-14.jpg)
തൃശൂര്‍: കൊടകരയില്‍ ഇടിഞ്ഞുവീണ പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്നു പേരില്‍ രണ്ടു പേരെ പുറത്തെടുത്തു. ഒരാളുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടാമനെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍പ്പെട്ടത് അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ രൂപേല്‍, രാഹുല്‍, ആലിം എന്നിവരാണ് അവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിയത്.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്.
വിശ്വംഭരന്‍ എന്നയാളുടേതാണ് ഈ രണ്ടുനില കെട്ടിടം. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന കെട്ടിടമാണിത്. ഇടുങ്ങിയ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പന്ത്രണ്ടോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us