/sathyam/media/media_files/2025/12/28/sis-2025-12-28-21-32-37.jpg)
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് പ്രതിനിധി സംഘം.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈര്‍, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, ദേശീയ സെക്രട്ടറി സി കെ ശാക്കിര്‍, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങള്‍ ബെംഗളൂരു എന്നിവരടങ്ങിയ സംഘമാണ് കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ന്യുനപക്ഷ കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന സെക്രട്ടറി പി മുനീറും കൂടെയുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളും മനുഷ്യ സ്‌നേഹികളുടെ ആശങ്കയും ലീഗ് നേതാക്കള്‍ കര്‍ണാടക ശ്രദ്ധയില്‍പെടുത്തി.
വളരെ വേഗത്തില്‍ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കര്‍ണാടക ന്യൂനപക്ഷ മന്ത്രി സമീര്‍ അഹമ്മദ് ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ലീഗ് നേതാക്കളും മന്ത്രി സമീര്‍ അഹമ്മദ് ഖാനും സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങള്‍ മനസിലാക്കുകയും ചെയ്തു.
ഇരകള്‍ക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നു ലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us