കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടകത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു അപകടം സംഭവിച്ചത്.
അപകടം ഉണ്ടായത് ഇറക്കത്തില്‍ വെച്ചാണ്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണന്‍ ആണ് അപകടത്തില്‍ മരിച്ചത്. കോട്ടയം ജില്ലയിലെ ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയോടെയാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍പ്പെട്ടത് ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ്. ഇറക്കമിറങ്ങുന്നതിനിടെ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു. ഇതോടെ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു. മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചുകയറി.
ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം ഒഴിവായത് വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലുമാണ്.
ബസിന്റെ ഡ്രൈവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്. ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.