ഇടുക്കി നെടുംകണ്ടം കോമ്പയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇടുക്കി നെടുംകണ്ടം കോമ്പയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്

New Update
police

ഇടുക്കി: ഇടുക്കി നെടുംകണ്ടം കോമ്പയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന രാജേഷ് എന്ന മധ്യപ്രദേശ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പാണ് ഇരുവരും കോമ്പയാറില്‍ ജോലിക്ക് എത്തിയത്. മദ്യപാനത്തിനു ശേഷം രാജേഷ് സരസ്വതിയെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Advertisment

ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളില്‍ വെച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ രാജേഷ് തന്നെ മൊബൈലില്‍ പകര്‍ത്തിയതായും കണ്ടെത്തി. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 


രാവിലെ മുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി ഇക്വാസ്റ്റ് നടപടികള്‍ ആരംഭിച്ചു. സരസ്വതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

 

Advertisment