/sathyam/media/media_files/2026/01/12/f33caef9-68d4-443f-8ea8-f9938a1f9fd4-2026-01-12-16-52-15.jpg)
കുറവിലങ്ങാട്: മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമായതിൻ്റെ ഞെട്ടൽ മാറാതെ നാട്. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആച്ചിക്കലിൽ വച്ചായിരുന്നു അപകടം.
ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിൻ്റെ പുത്രൻ അർജിത്ത് (7) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണമടഞ്ഞ സുരേഷിൻ്റെ സുഹൃത്തുമായ പ്ലാത്താനം സൂരജ് (45), ഭാര്യ രാഖി (40) സുരേഷിൻ്റെ മകൻ ഗോകുൽ 12 എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച അർജിത്ത് സൂരജ് രാഖി ദമ്പതികളുടെ മകനാണ്.
ഇന്നു രാവിലെ 11മണിയോടെയായിരുന്നു അപകടം. ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. കോട്ടയം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്.
കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആറു പേർ കാറിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടത്തെ തുടർന്ന് കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നനിലയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us