New Update
/sathyam/media/media_files/yDHK4A1FkReeK7xLDhHk.jpeg)
പത്തനംതിട്ട: സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഡ്രൈവറുടെ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്.
Advertisment
പത്തനംതിട്ട പഴയബസ് സ്റ്റാന്‍ഡില്‍ വെച്ചുണ്ടായ കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്.
ഡ്രൈവറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്.