/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തി​യ ബ​സ് ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
എ​രു​മേ​ലി ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സി​ന് അ​ടി​യി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ത​മി​ഴ്നാ​ട് പു​തു​ക്കോ​ട്ട സ്വ​ദേ​ശി പ്ര​ശാ​ന്ത് (28) ആ​ണ് മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ലു​ള്ള ചെ​റി​യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
ആ​സ്ത്മ രോ​ഗം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
പ്ര​ശാ​ന്തി​നെ മൂ​ക്കി​ൽ നി​ന്നും വാ​യി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
പ്ര​ശാ​ന്ത് ആ​സ്ത്മ രോ​ഗി​യാ​ണെ​ന്നും ഇ​ൻ​ഹെ​യി​ല​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും കു​ടും​ബം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് ഫോ​റ​ൻ​സി​ക് സ​ർ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us