ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
driver

തൃശൂര്‍:കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

 പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടാണ് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.

യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.

ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു.

ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Advertisment