ഓട്ടത്തിനിടെ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു; കോതമംഗലത്തുണ്ടായ അപകടത്തിൽ യാ​ത്ര​ക്കാ​ർ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു, ബസ് പൂർണമായും കത്തിനശിച്ചു

New Update
FIRE FORCE KERALA

കൊ​ച്ചി: ഓ​ട്ട​ത്തി​നി​ടെ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്ര​ന്തി പ​ര​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം ത​ല​ക്കോ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Advertisment

വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​വ​ന്ന ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​ര്‍​ന്ന ഉ​ട​നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

1768758161

ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം റൂ​ട്ടി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Advertisment