New Update
/sathyam/media/media_files/2025/09/02/1000232911-2025-09-02-17-22-54.webp)
പാലക്കാട്: കോട്ടോപാടത്ത് ഓടുന്ന ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 11.30 ഓടെ മണ്ണാർക്കാട് അരിയൂരിലാണ് സംഭവം.
Advertisment
മണ്ണാർക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ്എസ് ബ്രദേഴ്സ് എന്ന ബസിൽ നിന്നാണ് പുക ഉയർന്നത്.
ബസിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നതു കണ്ട യാത്രക്കാരാണ് വിവിരം ബസ് ജീവനക്കാരെ അറിയിച്ചത്.
ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. അതേസമയം, പുക ഉയരാനുള്ള കാരണം വ്യക്തമായിട്ടില്ല.