/sathyam/media/media_files/2025/11/21/1001422149-2025-11-21-12-13-52.jpg)
കോട്ടയം: വാഗമണ്ണില്‍ നിന്ന് ഈരാറ്റുപേട്ടക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പുറകിലത്തെ രണ്ട് ടയറിന്റെ നട്ടുകള്‍ ഊരിതെറിച്ചു പോയ സംഭവം, ബസിന് ഫിറ്റ്‌നെസും ഇന്‍ഷുറന്‍സും ഇല്ല. കെ.എല്‍. 15 7853 എന്ന ബസിന്റെ ടയര്‍ നട്ടാണ് ഊരി തെറിച്ചു പോയത്.
ഡ്രൈവടെ ശ്രദ്ധകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. ഇന്നലെ വൈകിട്ട് തീക്കോയി പഞ്ചായത്ത് പടിക്കും ആനിയിളപ്പിനും ഇടയില്‍ പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം നടന്നത്. ബസിന് 2020 ജൂലൈയിൽ ഇൻഷുറൻസ് അവസാനിച്ചതാണ്.
/filters:format(webp)/sathyam/media/media_files/2025/11/21/img-20251121-wa0036-2025-11-21-12-15-11.jpg)
അഞ്ചു വർഷക്കാലം ഇൻഷുറൻസ് ഇല്ലാതെ ഓടി. ഫിറ്റ്നെസ് കാലാവധി ഈ വർഷം ജൂണിലും അവസാനിച്ചു.
വീണ്ടും ഒരു അഞ്ചോ പത്തോ വർഷം കൂടി ബസ് ഈ രീതിയിൽ ഓടിച്ചാലും അത്ഭുതപ്പെടാനില്ല.
ഈ അടുത്ത കാലത്ത് കാരികാട് ടോപ്പില്‍ വച്ച് ഇതേ ഡിപ്പോയിലെ ബസിന്റെ ടയര്‍ ഊരി പോയി വന്‍ ദുരന്തം തലനാരിഴയിലാണ് ഒഴിവായിരുന്നു.
ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം വന്നവയാണെന്നും കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്നതില്‍ ജീവനക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നും നേരത്തെ തന്നെ പരാതിയുയര്‍ന്നതാണ്.
മലയോര മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ കാലപ്പഴക്കം ആശങ്കപ്പെടുത്തുന്നതാണ്.
അപകട വളവില്‍ വെച്ചാണ് ടയര്‍ ഊരിത്തെറിക്കുന്ന പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാവുക. യാത്രക്കാരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം സംഭവിക്കാത്തത്.
ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവന്‍ പണയം വെച്ചുള്ള കളി അവസാനിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മലയോര മേഖലയിലെ പഴക്കം ചെന്ന ബസുകള്‍ പിന്‍ വലിച്ചു മികച്ച ബസുകള്‍ ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us