ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.

New Update
CBI arrests government staffer over Rs 10 lakh bribe, finds cash in his car

ഇടുക്കി: ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കോളപ്ര പാങ്കരയില്‍ രമ്യയുടെ പണമാണ് മോഷണം പോയത്. എല്‍ ഐ സി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. 


Advertisment

ശനിയാഴ്ച ഫ്രണ്ട് ഓഫീസില്‍ ലഭിച്ച പണമാണ് നഷ്ടമായത് എന്നാണ് രമ്യ പറയുന്നത്. ശനിയാഴ്ച എല്‍ ഐ സി ഓഫീസ് അവധിയായതിനാല്‍ ഫ്രണ്ട് ഓഫീസില്‍ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിലാണ് അടയ്ക്കുന്നത്. 


ഇതിനായി തൊടുപുഴയിലെ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടക്കാന്‍ കൊണ്ടുപോയ പണമാണ് മോഷണം പോയത് എന്നാണ് പരാതി.

Advertisment