Advertisment

ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണം ഊരാളുങ്കലിന്. നിര്‍മാണം ഉടന്‍ ആരംഭിക്കും. നിര്‍മാണ സമയത്തു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പദ്ധതി വേണമെന്നു പോലീസിനു നിര്‍ദേശം നല്‍കി ജോബ് മൈക്കിള്‍ എം.എല്‍.എ

രാത്രികാലങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയുവാന്‍ നഗരസഭാ പാര്‍ക്കിനോട് ചേര്‍ന്നുള്ള മുനിസിപ്പാലിറ്റിയുടെ സ്ഥലത്തും ബൈപ്പാസിലും സ്ഥലങ്ങള്‍ കണ്ടെത്തും

New Update
bus terminal Untitledmurr

ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായതായി ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു.

Advertisment

6,23,25,050 രൂപയ്ക്കാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 70574697 രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു.


വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള ട്രെയിനേജ് സിസ്റ്റം, ഭൂഗര്‍ഭ ജലസംഭരണി, ലാന്‍ഡ്സ് കേപ്പിംങ്ങ്, വിശാലമായ കാത്തിരിപ്പു സൗകര്യങ്ങള്‍ തുടങ്ങിയവ എം.എല്‍.എയുടെ നിര്‍ദേശാനുസരണം നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്


സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികള്‍, സ്റ്റേഷന്‍മാസ്റ്ററുടെ റൂം, സെക്യൂരിറ്റി റൂം, ലോജിസ്റ്റിക്സ് റൂം, ക്ലോക്ക് റൂം, ഹെല്‍ത്ത് റൂം, ഫീഡിങ് റൂ , മുകളിലത്തെ നിലയില്‍ ചെറുതും വലുതുമായ കടമുറികള്‍, റസ്റ്റോറന്റിനുള്ള സൗകര്യം, മുകളില്‍ വലിയ വാട്ടര്‍ ടാങ്ക് തുടങ്ങി വിവിധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.  

മെയിന്‍ റോഡിലെ ഗതാഗത തടസം ഉണ്ടാകാതിരിക്കുവാന്‍ തിരുവല്ലയില്‍ നിന്നും കോട്ടയത്തേക്കു പോകുന്ന ബസ്സുകള്‍ ടെര്‍മിനലിനുള്ളില്‍ കയറാതെ മുന്‍ഭാഗത്ത് റോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും കോട്ടയത്തു നിന്നു തിരുവല്ലയിലേക്ക് വരുന്ന ബസുകള്‍  ടെര്‍മിനലിനുള്ളില്‍ കയറി ടിബി റോഡില്‍ ഇറങ്ങുകയും ചെയ്യും. ഒരു വര്‍ഷമാണു നിര്‍മാണ കാലാവധി നല്‍കിയിരിക്കുന്നത്.

നിര്‍മാണ സമയത്തു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പദ്ധതി നിര്‍ദേശിക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ട്രാഫിക് പോലീസിനോട് ആവശ്യപെട്ടതനുസരിച്ചു ബസുകള്‍ നിര്‍ത്തേണ്ട സ്ഥലങ്ങള്‍ ട്രാഫിക് പോലീസ് കണ്ടെത്തി.


തെക്കു ഭാഗത്തും നിന്നും എത്തുന്ന ബസുകള്‍ ആഭിനയ തീയേറ്ററിനു മുന്നിലും അതുപോലെ തന്നെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന് മുന്‍പിലും നിര്‍ത്തും. കോട്ടയം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മുനിസിപ്പാലിറ്റിയുടെ മുന്‍പില്‍ ടാക്സി സ്റ്റാന്‍ഡിനോട് ചേര്‍ന്നാകും നിര്‍ത്തുക


പടിഞ്ഞാറുഭാഗത്തു നിന്നും അവിടേക്കു പോകുന്നതുമായ ബസുകള്‍ പൂര്‍ണമായും പെരുന്ന നമ്പര്‍ 2  ബസ്റ്റാന്‍ഡില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക.

നിര്‍മാണം നടക്കുന്ന സമയത്തു കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഓപ്പറേഷന്‍ പൂര്‍ണമായും പെരുന്ന നമ്പര്‍ 2 ബസ്റ്റാന്‍ഡില്‍ നിന്നുമായിരിക്കും നിയന്ത്രിക്കുക.


രാത്രികാലങ്ങളില്‍ ബസുകള്‍ പാര്‍ക്ക് ചെയുവാന്‍ നഗരസഭാ പാര്‍ക്കിനോട് ചേര്‍ന്നുള്ള മുനിസിപ്പാലിറ്റിയുടെ സ്ഥലത്തും ബൈപ്പാസിലും സ്ഥലങ്ങള്‍ കണ്ടെത്തും


ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍ പുനഃപരിശോധിച്ചു സത്വര നടപടികള്‍ ആവിഷ്‌കരിക്കാന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചു.

ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അടുത്ത ആഴ്ച കൂടുന്ന യോഗത്തില്‍ പുതിയ വാഹന നീയന്ത്രണങ്ങള്‍ക്കു അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും എം.എല്‍.എ അറിയിച്ചു.

Advertisment