Advertisment

കർഷക സംഘങ്ങളുടെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാൻ ബയർ-സെല്ലർ സംഗമം

ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാര-വിതരണ ‍ഡീലുകൾ ഉറപ്പിക്കാനും കർഷകർക്ക് സൗജന്യ അവസരം

New Update
2

കൊച്ചി: കർഷക ഉൽപാദക കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ തദ്ദേശീയവും ശുദ്ധവുമായ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യമിട്ടുള്ള മൂന്നാമത്  ബയർ-സെല്ലർ സംഗമം കൊച്ചിയിൽ നടക്കും. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ  (സിഎംഎഫ്ആർഐ) നടക്കുന്ന സ്ഥാപകദിനാഘോഷ മേളയിലാണ് സംഗമം.

കർഷക-സ്വയം സഹായ സംഘങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാര-വിതരണ ഡീലുകൾ ഉറപ്പിക്കാനും അവസരമുണ്ടാകും. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ്(കെവികെ) നേതൃത്വം നൽകുന്നത്.

ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിനുള്ള ലോഞ്ചിങ് സെഷനുകൾ, അനുഭവങ്ങൾ പങ്കിടുന്നതിനുള്ള അവസരങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ് ഉൾപ്പെടെയുള്ള പുത്തൻ  വിപണന തന്ത്രങ്ങളിൽ വിദഗ്ധരുടെ ക്ളാസുകൾ എന്നിവയും സംഗമത്തിലുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കെവികെയെ ബന്ധപ്പെടുക. ഫോൺ 8590941255.

Advertisment