New Update
/sathyam/media/media_files/Sz8VupWHUvmZ0TGtiNIb.jpg)
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും സ്ഥാനാർഥികളാകും.
Advertisment
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് പോരാട്ടത്തിന് സജ്ജമായി. നവംബര്‍ 13 നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും.