പാലക്കാട് സി. കൃഷ്ണകുമാര്‍, ചേലക്കരയില്‍ കെ. ബാലകൃഷ്ണന്‍; വയനാട്ടില്‍ നവ്യ ഹരിദാസ്; ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഇനി ഉപതിരഞ്ഞെടുപ്പാവേശം

സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപിയും പ്രഖ്യാപിച്ചു

New Update
c krishnakumar k balakrishnan navya haridas

തിരുവനന്തപുരം: സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപിയും പ്രഖ്യാപിച്ചു. പാലക്കാട് സി. കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി. ശോഭ സുരേന്ദ്രന്റെ അടക്കം പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ കൃഷ്ണകുമാര്‍ മതിയെന്ന തീരുമാനത്തില്‍ പാര്‍ട്ടിയെത്തുകയായിരുന്നു.

Advertisment

ചേലക്കരയില്‍ കെ. ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസ് ബിജെപിക്ക് വേണ്ടി ജനവിധി തേടും. നടി ഖുശ്ബു, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും ഇവിടെ പരിഗണിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യ ഹരിദാസും, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടി വിട്ട ഡോ. പി. സരിനാണ് പാലക്കാട്ടെ ഇടത് സ്വതന്ത്രന്‍. ചേലക്കരയില്‍ യു.ആര്‍. പ്രദീപും, വയനാട്ടില്‍ സിപിഐ നേതാവ്‌ സത്യന്‍ മൊകേരിയും മത്സരിക്കും.

Advertisment