/sathyam/media/media_files/bTYnAYvCt061Zf7tIoVM.jpg)
കല്‍പറ്റ/ചേലക്കര: വയനാട്ടിലും, ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു. രണ്ട് മണ്ഡലങ്ങളിലും ആവേശത്തോടെയായിരുന്നു കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചാരണം നടത്തും.
അതേസമയം, ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. വണ്ടൂരില്‍ പൊലീസും യുഡിഎഫും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. തിരുവമ്പാടിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായി.
ചേലക്കരയില്‍ ബിജെപിയുടെ പ്രചാരണ വണ്ടി കൊണ്ടിട്ടതിനെ ചൊല്ലി എല്‍ഡിഎഫിന്റെ കൊട്ടിക്കലാശ സ്ഥലത്തും സംഘര്‍ഷമുണ്ടായി.
സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം. സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും, മണ്ഡലത്തിലെ മുന്‍ എംപി രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തി. ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ക്രെയിനില്‍ കയറി പരസ്യപ്രചാരണത്തിന്റെ ഭാഗമായി. ചേലക്കര ടൗണിലായിരുന്നു മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും കൊട്ടിക്കലാശം. 13നാണ് രണ്ട് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ്. പാലക്കാട് 20ന് വോട്ടെടുപ്പ് നടക്കും. 23ന് വോട്ടെണ്ണല്‍.