Advertisment

'ശ്രീധരനുമായി എന്നെ താരതമ്യം ചെയ്യരുത്.ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല. ബിജെപിക്ക് തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാടെന്ന് സി കൃഷ്ണകുമാര്‍

അടുത്ത മുന്‍സിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധയ്ക്കുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങള്‍ മാറ്റും

New Update
c krishnakumar

പാലക്കാട്: 2026 ല്‍ പാലക്കാട് മണ്ഡലം ബിജെപി പിടിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാടെന്നും ഫലം ആത്മപരിശോധനയ്ക്കുള്ള അവസരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ ഫലത്തില്‍ ഒരു വാര്യരും ഒരു നായരും ബാധകമല്ല. ഇത് വാര്യര്‍ എഫക്ട് അല്ല. സന്ദീപ് വാര്യര്‍ പറഞ്ഞ സ്ഥലങ്ങളില്‍ വോട്ട് കുറയുകയല്ല, കൂടുകയാണുണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അടുത്ത മുന്‍സിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധയ്ക്കുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങള്‍ മാറ്റും. തെറ്റുകള്‍ വന്നെങ്കില്‍ അത് തിരുത്തും. 

ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന് അടുത്തുനില്‍ക്കാന്‍ പോലും താന്‍ യോഗ്യനല്ല.

ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി. ബിജെപി ജയിച്ചാല്‍ കലാപം ഉണ്ടാകുമെന്ന് പ്രചാരണം നടന്നു. 

വിഡി സതീശന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ആര്‍മി എന്ന പേരില്‍ പ്രത്യേകം പ്രചാരണം നടത്തി. വിജയിച്ച രാഹുലിന് ആശംസകള്‍. മുന്‍ എംഎല്‍എ ബാക്കിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ എങ്കിലും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു

 

Advertisment