/sathyam/media/media_files/2025/08/27/c-krishnakumar-2025-08-27-11-03-54.jpg)
തിരുവനന്തപുരം: ബി.ജെ.പി കോര്‍ കമ്മിറ്റിയംഗം സി.കൃഷ്ണ കുമാറിനെതിരെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നല്‍കിയെന്ന് പറയപ്പെട്ട് പുറത്ത് വന്ന പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. കൃഷ്ണകുമാറില്‍ നിന്നും ലൈംഗികാതിക്രമം ഉണ്ടായെന്ന് വ്യക്തമാക്കിയാണ് പരാതി നല്‍കിയിട്ടുള്ളത്.
ആകെ തകര്‍ന്ന് പോയ താന്‍ അന്നത്തെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അന്ന് എളമക്കരയിലെ ആര്‍എസ്. എസ് സംസ്ഥാന ഓഫീസില്‍ എത്തി താന്‍ തന്നെ ഗോപാലന്‍കുട്ടി മാസ്റ്ററെ നേരിട്ട് സമീപിച്ചാണ് പരാതി നല്‍കിയത്. കൂടാതെ വി. മുരളീധരന്‍, എം.ടി. രമേശ്, സുഭാഷ് (അന്ന് സംഘടനാ ജനറല്‍ സെക്രട്ടറി) എന്നിവര്‍ക്ക് എന്റെ പരാതി സമര്‍പ്പിച്ചു.
കൃഷ്ണകുമാറിനെതിരെ നീതി ലഭ്യമാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അവരെല്ലാം ഉറപ്പ് നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍, ഒരു നടപടിയും സ്വീകരിച്ചില്ല, പരാതി അവഗണിക്കപ്പെട്ടുവെന്നും തന്നെ അപമാനിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
സംഘടനയ്ക്കുള്ളിലെ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊതുജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് പരാതിയതില്‍ ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ പരാതി കോടതി തള്ളിയതാണെന്നാണ് കൃഷ്ണ കുമാറിന്റെ വാദം. 2010 അന്യമതസ്ഥാനായ ഒരാളെ വിവാഹം കഴിച്ച ഭാര്യാ സഹോദരിയാണ് പരാതിക്കാരിയെന്നും കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.
2014ല്‍ തന്റെ ഭാര്യയ്ക്ക് എഴുതിവെച്ച വില്‍പ്പത്രം കണ്ട് അക്രമാസക്തയായ അവര്‍ അച്ഛനെ ആക്രമിച്ചു. തുടര്‍ന്നാണ് സിവില്‍ കേസ് നല്‍കുകയും അതിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ പരാതി നല്‍കുകയും ചെയ്തതെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. പൊലീസ് കേസ് കൃത്യമായി അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് പ്രകാരം കോടതി കേസ് എതിരായി വിധിച്ചതാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
കോടതി തള്ളിയ പരാതി പിന്നീട് എങ്ങനെയാണ് വീണ്ടും രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കിയതെന്ന ചോദ്യത്തിന് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്‍കിയതെന്നാണ് കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ ചന്ദ്രശേഖര്‍ നിലവില്‍ ബാംഗ്ലൂരിലാണെന്നും അദ്ദേഹം മടങ്ങി എത്തിയിട്ട് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയട്ടെയെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അന്ന് നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമം പൊലീസ് അന്വേഷിച്ച് തള്ളിയെന്നും കോടതിയില്‍ നല്‍കിയില്ലെന്നുമാണ് കൃഷ്ണകുമാറിന്റെ വാദം. എന്നാല്‍ ഇത്തരമൊരു ഗൗരവതരമായ പരാതി ലഭിച്ചിട്ടും അതില്‍ പാര്‍ട്ടി അന്വേഷണം നടത്തിയോ എന്നതിലും വ്യക്തതയില്ല.