മലപ്പുറം/കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം കുന്നുമ്മലിലാണ് ഡി വൈ എഫ് ഐ യുടെ പ്രതിഷേധ പ്രകടനം നടന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വി വസീഫിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.
കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസിന്റെ എന്‍ജിന് മുകളില്‍ കയറിയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകര്‍ റെയില്‍പാളത്തിലിരുന്നും മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ പത്തുമിനിറ്റ് വൈകിയാണ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്.