ഇ. എസ്. ജി നയത്തിന് അംഗീകാരം നൽകി മന്ത്രിസഭായോഗം

New Update
OIP

തിരുവനന്തപുരം :സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance)  നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

Advertisment

പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി  നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്. ജി  മാറിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇ.എസ്. ജി  അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment