/sathyam/media/media_files/2026/01/14/mv-govindan-2-2026-01-14-17-37-34.jpg)
കോട്ടയം: യുഡിഎഫും മാധ്യമങ്ങളും സെറ്റു ചെയ്യുന്ന അജണ്ടയുടെ പിന്നാലേ പോകേണ്ടി വരുന്നു, സിപിഎമ്മില്‍ അതൃപ്തി പുകയുന്നു.
തെരഞ്ഞെടുപ്പില്‍ എതിര്‍ പ്രചാരണങ്ങളെ നേരിടാനും ചിലതെല്ലാം അനുകൂലമാക്കാനുമുള്ള വൈദഗ്ധ്യം മുന്‍ സെക്രട്ടറിമാരെ പോലെ എംവി ഗോവിന്ദനില്ലെന്നു താഴെ തട്ടലുള്ള അണികള്‍ പോലും തുറന്നു സമ്മതിക്കുന്ന അവസ്ഥയുണ്ട്.
എംവി ഗോവിന്ദന്റെ പ്രകടനം തിരിച്ചടികള്‍ക്കു കാരണമായെന്ന വിലയിരുത്തലാണു പാര്‍ട്ടിക്കുള്ളില്‍ ബഹുഭൂരിപക്ഷത്തിനും. പാര്‍ട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങള്‍ പോലും ഒരു തമാശ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടാന്‍ കാരണമായി.
പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും നിലപാടുകളും പറയുന്നതിനു പകരം എതിര്‍പാര്‍ട്ടികളെയും മാധ്യമങ്ങളെയും പ്രതിരോധിക്കാന്‍ സെക്രട്ടറി ഏറെ സമയം ചെലവഴിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/06/23/mv-govindan-2025-06-23-21-18-55.jpg)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രകടമായിട്ടും പാര്‍ട്ടി സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം പിന്നില്‍ പോയി.
തിരിച്ചടിയുടെ വിലയിരുത്തലുകളും നടന്നുകഴിഞ്ഞു. മുന്‍ തോല്‍വികളുടെ കാരണങ്ങള്‍ അതിലും ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. എന്നാല്‍, ആ കാരണങ്ങള്‍ എന്തുകൊണ്ടു പരിഹരിക്കപ്പെട്ടില്ല എന്നു പറയുന്നുമില്ല.
സിപിഎമ്മിലെ പാര്‍ട്ടി സംവിധാനത്തിന്റെ പോരായ്മയിലേക്കാണു തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പിഴവുകളും കുറവുകളും പരിഹരിക്കാന്‍ എല്‍ഡിഎഫ് മുതിര്‍ന്നില്ല. എന്നാല്‍, യുഡിഎഫാകട്ടേ മാസങ്ങള്‍ക്കു മുന്‍പു തയാറെടുപ്പുകള്‍ നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ഇത്തരം ശ്രമങ്ങള്‍ നടത്താനോ പാര്‍ട്ടിയുടെയും മുന്നണിയുടെയും അടിത്തറ വിലപുലീകരിക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മും എല്‍ഡിഎഫും ചെയ്തില്ലെന്ന വിമര്‍ശനമാണു താഴെ തട്ടില്‍ നിന്ന് ഉയരുന്നത്.
കീഴ് ഘടകത്തിലെ പ്രവര്‍ത്തകരായിരുന്നു സിപിഎമ്മിന്റെ കരുത്ത്. ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ അണികളോ അനുഭാവികളോ അല്ലാത്തവരുടെപോലും ജീവിതസന്ധികളില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടയില്‍ കീഴ്ഘടകങ്ങള്‍ താരതമ്യേന ദുര്‍ബലമായി. ജനങ്ങളിലേക്കിറങ്ങിയുള്ള പ്രവര്‍ത്തങ്ങള്‍ കുറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മുകള്‍ത്തട്ടിലോ ഭരണത്തിലോ കീഴ്ഘടകങ്ങള്‍ക്കു വലിയ പങ്കില്ലാതെയുമായി.
ഏരിയാക്കമ്മിറ്റികള്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തിനു കത്തുകൊടുക്കാം എന്നതിനപ്പുറം അധികാരമില്ലാത്ത സമിതികളായി. സംസ്ഥാനനേതൃത്വത്തിന്റെ ആശീര്‍വാദമുള്ളവര്‍ക്കു കമ്മിറ്റികളില്‍ മുന്‍തൂക്കം കിട്ടുന്നു.
ഇക്കുറി പാര്‍ട്ടി സമ്മേളനങ്ങളും പ്രഹസനമായി മാറി. ബ്രാഞ്ച് സമ്മേളനം മുതല്‍ പാര്‍ട്ടി കോണ്‍ ഗ്രസുവരെ വിട്ടുവീഴ്ചയില്ലാതെ പാര്‍ട്ടിയെ നവീകരിക്കാനുള്ള ചര്‍ച്ചകളുണ്ടായിരുന്നു.
വിമര്‍ശങ്ങള്‍ പറയാനുള്ളവര്‍ പറയാന്‍ പോലും ഇത്തവണ പ്രതിനിധികള്‍ മടിക്കുന്ന സ്ഥിതി ഉണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ വികാരമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us