കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പഴവ് സംഭവിച്ചതിൽ ഡോക്ടർക്ക് സസ്പെൻഷൻ. അസോസിയേറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട്തേടിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.