പുതിയ ജനറൽ കൗൺസിൽ നിലവിൽ വന്നിട്ടും പഴയ അംഗങ്ങളെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താൻ നീക്കം; കലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

New Update
high court Untitledpu

കൊ​​​​ച്ചി: കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സെ​​​​ന​​​​റ്റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു.

Advertisment

ന​​​​വം​​​​ബ​​​​ര്‍ ആ​​​​റി​​​​ന് സെ​​​​ന​​​​റ്റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്കം ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​സ്എ​​​​ഫ്‌​​​​ഐ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി യൂ​​​​ണി​​​​യ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല​​​​ര്‍ എം. ​​​​ശ്രീ​​​​നാ​​​​ഥ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഫ​​​​യ​​​​ലി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണു ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണ്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ര​​​​ണ്ടാ​​​​ഴ്ച​​​​ത്തേ​​​​ക്കു സ്റ്റേ ​​​​ചെ​​​​യ്ത​​​​ത്.

സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ പു​​​​തി​​​​യ ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ വ​​​​ന്നി​​​​ട്ടും പ​​​​ഴ​​​​യ കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു നീ​​​​ക്ക​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണു ഹ​​​​ര്‍​ജി.

കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു വ​​​​ര്‍​ഷ​​​​മോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ അ​​​​ടു​​​​ത്ത കോ​​​​ള​​​​ജ് യൂ​​​​ണി​​​​യ​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​രെ​​​​യോ ആ​​​​ണ്.

2025 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 18ലെ ​​​​വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന​​​​ട​​​​ക്കം അം​​​​ഗ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി മു​​​​ന്‍ അം​​​​ഗ​​​​ങ്ങ​​​​ളെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സെ​​​​ന​​​​റ്റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് വോ​​​​ട്ട​​​​ര്‍പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തു ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യ​​​​ല്ല.

പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ള്ള ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ചോ എ​​​​ന്ന നി​​​​യ​​​​മ​​​​പ്ര​​​​ശ്‌​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Advertisment