കാലിക്കറ്റ് സര്‍വകലാശാല സ്ഥിരം വിസി നിയമനം. സെനറ്റ് യോഗം ചേര്‍ന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയുടെ അനുമതി കൂടി വാങ്ങിയ ശേഷം പട്ടിക ചാന്‍സലര്‍ക്ക് കൈമാറാം.

New Update
highcourt

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിൽ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സെനറ്റ് യോഗം ചേര്‍ന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി. 

Advertisment

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയുടെ അനുമതി കൂടി വാങ്ങിയ ശേഷം പട്ടിക ചാന്‍സലര്‍ക്ക് കൈമാറാം. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


ഗവർണർ ഇറക്കിയ വിസി നിയമന വിജ്ഞാപനം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു. ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാർ നിലപാട്.


കാലിക്കറ്റ് സർവകലാശാലയിലെ സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരു പ്രതിനിധിയെ നൽകിയിരുന്നു. ഈ പ്രതിനിധിയെയും ഉൾപ്പെടുത്തിയുണ്ടാക്കിയ മൂന്നം​ഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഡോക്ടർ സാബു കമ്മിറ്റിയിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. 

എന്നാൽ, ആ കത്ത് പരി​ഗണിക്കാതെ ​ഗവർണർ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. തനിക്ക് മറുപടി പറയേണ്ടത് സെനറ്റ് ആണെന്നായിരുന്നു ​ഗവർണർ കത്തിന് മറുപടി നൽകിയത്. ​ 

Advertisment