കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു: ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല

ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം

New Update
CALI

മലപ്പുറം:  കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Advertisment

സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു. 

ഇന്നലെ വൈകീട്ട് മുതലാണ് സർവകലാശാല ക്യാംപസിനുള്ളിൽ സംഘർഷം ഉടലെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവ്വകലാശാല ക്യാംപസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷമാണ് ഇന്നലെ ഉണ്ടായത്.

റിട്ടേണിങ് ഓഫിസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന യുഡിഎസ്എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിനിടെ തർക്കം തുടങ്ങിയത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.20 ലേറ പേർക്ക് പരിക്കേറ്റു.

Advertisment