കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നു എഴു കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പിടിയിലായത് മണിമല സ്വദേശി. ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ചെന്നൈ ട്രിവാൻഡ്രം മെയിലിൽ കോട്ടയത്ത് വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്

New Update
police

കോട്ടയം: റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും വൻ കഞ്ചാവ് ശേഖരവുമായി ഒരാൾ പിടിയിൽ. മണിമല വെള്ളാവൂർ സ്വദേശി നേരിയത്തറ  പയസ് ജേക്കബ് (50) ആണ് പിടിയിലായത്.

Advertisment

ഇന്ന് രാവിലെ  ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ചെന്നൈ ട്രിവാൻഡ്രം മെയിലിൽ കോട്ടയത്ത് വന്നിറങ്ങിയ ഇയാളെ കോട്ടയം എസ് പിയുടെ സ്‌പെഷൽ സ്‌കോഡ് അംഗങ്ങൾ പിടികൂടുകയായിരുന്നു.

ഇയാളിൽ നിന്ന് ഏഴു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ സാധിച്ചത്.

Advertisment