Advertisment

റീജനല്‍ കാന്‍സര്‍ സെന്ററില്‍ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാന്റീന്‍ നവീകരിച്ച് പുനരാരംഭിക്കുന്നു

 ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാന്റീനില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും ഫുഡ് കോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചത്.

New Update
rcc

തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെന്ററില്‍ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാന്റീന്‍ നവീകരിച്ച് പുനരാരംഭിക്കും. രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം, നടത്തിപ്പിലുണ്ടായ വീഴ്ച മൂലമാണ് നേരത്തെ അടച്ചു പൂട്ടിയത്.

Advertisment

 ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാന്റീനില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും ഫുഡ് കോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചത്.


 രണ്ടു ഭാഗങ്ങളിലായി വിശാലമായ രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാകും. 


അടുത്ത മാസം അവസാനത്തോടെ തുറന്ന് നല്‍കാന്‍ കഴിയുന്ന രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്. നിലവിലെ ജീവനക്കാരുടെ ക്യാന്‍ന്റീനില്‍ ഒരു ഭാഗത്ത് ഭക്ഷണം നല്‍കുന്നുണ്ട്. 


പൂര്‍ണമായും അടച്ച് പൂട്ടാതെയുള്ള നവീകരണമായതിനാലാണ് കാലതാമസം നേരിടുന്നത്. നവീകരിച്ച ക്യാന്റീന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി പ്രത്യേക സ്ഥലം ഒരുക്കി നല്‍കും.

 

Advertisment