ഏറ്റുമാനൂര്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്. അപകടം ബൈപ്പാസില്‍ നിന്നും എം സി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ. അപകടത്തില്‍ കാര്‍ തലകീഴായ് മറിഞ്ഞു

ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണു പരുക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്നു ഗതാഗത തടസമുണ്ടായി.

New Update
carrUntitledsonam

കോട്ടയം: ഏറ്റുമാനൂര്‍ പട്ടിത്താനത്ത്  കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കു പരുക്ക്. ഇന്നു രാവിലെയായിരുന്നു അപകടം. കാണക്കാരി ലോകോളജിനു സമീപം താമസിക്കുന്ന ഗിരീഷിനും ഭാര്യയ്ക്കുമാണു പരുക്കേറ്റത്. രണ്ടു പേരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

മണര്‍കാട് ബൈപ്പാസില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ കാര്‍ ശ്രദ്ധയില്ലാതെ എം.സി റോഡിലേക്കു പ്രവേശിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു.


ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണു പരുക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്നു ഗതാഗത തടസമുണ്ടായി.

തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ ക്രെയിന്‍ ഉപയേഗിച്ച് ഉയര്‍ത്തി മാറ്റി. തുടര്‍ന്നാണ് ഗതാഗത തടസം ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിട്ടത്. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.