New Update
/sathyam/media/media_files/2025/12/19/car-fire-2025-12-19-12-16-03.jpg)
തുറവൂർ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു.
Advertisment
യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
കുത്തിയതോടുള്ള മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു ചന്ദ്രബാബുവും ഭാര്യയും മക്കളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us