/sathyam/media/media_files/2025/09/30/car30-9-25-2025-09-30-20-13-44.webp)
ചാ​ല​ക്കു​ടി: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ൽ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കു​റ്റി​ക്കാ​ട് സ്വ​ദേ​ശി​യു​ടെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.
കാ​ര്‍ സ​ര്‍​വീ​സ് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​ശേ​ഷം ഡ്രൈ​വ​ർ ക​ട​യി​ലേ​ക്ക് പോ​യ സ​യ​മ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്ഷ​നി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.