മലപ്പുറം: കൊണ്ടോട്ടിയിൽ പിതാവിന്റെ കാർ കത്തിച്ച് മകൻ. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ ആണ് 20- കാരനായ യുവാവ് കത്തിച്ചത്. നീറ്റാണി സ്വദേശി തയ്യിൽ ഡാനിഷ് മിൻഹാജ് ആണ് അക്രമം നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. പുറത്തേക്ക് പോകാനായി കാറിന്റെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ പിതാവ് നൽകാത്തതിന്റെ ദേഷ്യത്തിൽ ആണ് യുവാവ് പെട്രോളൊഴിച്ച് കാർ കത്തിച്ചത്.
ആക്രമണത്തെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു. ലൈസൻസ് ഇല്ലാത്തതിനാൽ ആയിരുന്നു പിതാവ് താക്കോൽ നൽകാതിരുന്നത്. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മയക്കു മരുന്ന് ലഹരിയിൽ ആണ് യുവാവിന്റെ ഈ പരാക്രമം. നേരത്തേ, കൊളത്തൂരിൽ നടന്ന കവർച്ചാ കേസിൽ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്ന് കേസും ഇയാളുടെ പേരിലുണ്ട്. പിതാവിന്റെ പരാതിയിൽ പോലീസ് യുവാവിനെ അറസ്റ്റുചെയ്തു.