New Update
/sathyam/media/media_files/2025/02/19/MHyFD2ZyEM2P5kWCpEld.jpeg)
വിഴിഞ്ഞം: കാറിന്റെ ഗ്ലാസ് തകര്‍ത്ത് 3000 രൂപ കവര്‍ന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. വിഴിഞ്ഞം ടൗണ്‍ ഷിപ്പ് കോളനിയില്‍ ഫൈസല്‍ (28)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
Advertisment
വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് സുപ്രിയാ ഭവനില്‍ അസ്‌കര്‍ അഹമ്മദിന്റെ വീടിന് മുന്നിലെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നായിരുന്നു മോഷണം.
കാറിന്റെ പിന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
എന്നാല്‍ നാട്ടുകാരോട് ഇയാള്‍ തട്ടിക്കയറിയതോടെ വിഴിഞ്ഞം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.