കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈയില്‍ ലഭിച്ച സന്തോഷത്തിലാണ് ഉദയനാപുരം ഇരുമ്പൂഴിക്കര നികര്‍ത്തില്‍ സരള 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍നിന്ന് മടങ്ങിയത്.
/sathyam/media/media_files/2024/12/10/vqLmDPXmF3tkYHiRwr3F.jpeg)
അന്ത്യോദയ അന്നയോജന (എ.എ.വൈ) കാര്‍ഡാണ് സരളയ്ക്ക് ലഭിച്ചത്.
അറുപത്തിനാലുകാരിയായ സരള മത്സ്യത്തൊഴിലാളിയാണ്. അദാലത്തില്‍ മന്ത്രി വി.എന്‍. വാസവനില്‍നിന്ന് സരള റേഷന്‍ കാര്‍ഡ് ഏറ്റുവാങ്ങി.
''എന്നെപ്പോലുള്ള ഒരുപാട് പേര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ് അദാലത്തില്‍ എടുക്കുന്നത്. കാര്‍ഡ് അനുവദിച്ചത് എനിക്ക് സഹായമായി.'' -സരള പറഞ്ഞു.