ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സദസിന്റെ മനം കവര്‍ന്ന് ആശംസാഗാനം.
ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ ക്വയര്‍ ആലപിച്ച ''സഭയുടെ രാജകുമാര'' എന്നു തുടങ്ങുന്ന മനോഹര ഗാനം സദസിന്റെയും വേദിയില്‍ ഉണ്ടായിരുന്നവരുടെയും പ്രശംസപിടിച്ചു പറ്റി.
കര്‍ദിനാള്‍ കൂവക്കാടിന്റെ ബാല്യകാല സുഹൃത്തുക്കളായ ജോബി ചാവറ സംഗീതവും സബീഷ് നെടുംപറമ്പില്‍ രചനയും നിര്‍വഹിച്ചു.
മാര്‍ കൂവക്കാട്ട് മാമോദീസ സ്വീകരിച്ച ദേവാലയത്തിലെ വികാരി റവ.ഡോ തോമസ് കല്ലുകുളത്തിന്റെ നേതൃത്വത്തില്‍ മുപ്പതംഗങ്ങ സംഘമാണ് ആശംസഗാനം ആലപിച്ചത്.
ഗാനം ആലപിച്ചു തീര്‍ന്നതോടെ സദസില്‍ ഉണ്ടായിരുന്ന കര്‍ദിനാള്‍ കൂവക്കാട് ആദ്യം എഴുനേറ്റു നിന്നു കൈയ്യടിച്ചു.
പിന്നാലെ അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള തുടങ്ങിയവരവും കൈയ്യടിയും പ്രശംസയുമായെത്തി.