/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി :സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ആഭിമുഖ്യത്തിൽ കെ-ഡിസ്‍കുമായി സഹകരിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ വിദ്യാർത്ഥികൾക്കായി കരിയർ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 19ന് രാവിലെ 10.30ന് യൂട്ടിലിറ്റി സെന്ററിൽ നടക്കുന്ന കരിയർ ഓറിയന്റേഷൻ സെമിനാർ വിജ്ഞാന കേരളം ഉപദേഷ്ടാവും മുൻമന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരിക്കും. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പദ്ധതി അവതരണം നടത്തും.
സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ. എസ്. അരുൺകുമാർ, ആർ. അജയൻ, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ പി. എം. അശ്വന്ത്, ജനറൽ സെക്രട്ടറി കെ. അശ്വിൻ എന്നിവർ പ്രസംഗിക്കും. നൂർ സ്കിൽസ് സ്ഥാപകനും ചീഫ് കോച്ചുമായ മുഹമ്മദ് പി. ഹാഷിം കരിയർ ഓറിയന്റേഷൻ സെമിനാർ നയിക്കും.