കലാപമുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം; കാസർഗോഡ് മുസ്‌ലിം ലീഗ് വനിതാ നേതാവ് നഫീസത്ത് നാസറിനെതിരെ കേസെടുത്ത് പോലീസ്

New Update
KASARAGOD-1

കാസർഗോഡ്: കലാപമുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ കേസെടുത്ത് പൊലീസ്.

Advertisment

കാസർകോഡ് ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഇവർ. 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂർ മടക്കരയിൽ മുസ്ലിം ലീഗ് – സിപിഐഎം സംഘർഷം നടന്നിരുന്നു.

ഇതിനിടയിൽ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണം നഫീസത്ത് നടത്തുകയായിരുന്നു. വാട്സ്ആപ്പ് വഴിയാണ് പ്രചാരണം.

Advertisment