/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
മ​ല​പ്പു​റം: ഫു​ട്​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ കാ​യി​കാ​ധ്യാ​പ​ക​നെ മ​ര്‍​ദി​ച്ച നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
മ​ങ്ക​ട ഉ​പ​ജി​ല്ല സ്​കൂ​ള്‍ കാ​യി​ക മേ​ള​ക്കി​ടെ ആ​യി​രു​ന്നു അ​ധ്യാ​പ​ക​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​ത്. കൊ​ള​ത്തൂ​ര്‍ നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‍ ശ്രീ​രാ​ഗി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.
പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ളി ടെ​ക്​നി​ക് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫു​ട്​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.
ഗോ​ള്‍ കീ​പ്പ​റെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം ശ്രീ​രാ​ഗി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.