മലപ്പുറത്ത് തിളച്ച വെള്ളം ഒഴിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ പൊള്ളിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

New Update
kerala police vehicle

മലപ്പുറം: ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ അധ്യാപിക പൊളളലേല്‍പ്പിച്ചെന്ന പരാതിയില്‍ കേസ് എടുത്ത് പൊലീസ്. എടയൂര്‍ പൂക്കാട്ടിരി സ്വദേശിയായ 24 കാരിയെ പൊള്ളലേല്‍പ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. 

Advertisment

ഇരിമ്പിളിയം വലിയകുന്നില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ നടത്തുന്ന സ്ഥാപനത്തിലെ അധ്യാപികയ്‌ക്കെതിരെയാണ് പരാതി.

തിളച്ച വെള്ളം കയ്യിലൊഴിച്ചെന്നാണു പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിനി വീട്ടിലെത്തിയപ്പോഴാണു മാതാവിനോട് ഇക്കാര്യം പറഞ്ഞത്. 

സംഭവം അന്വേഷിച്ചപ്പോള്‍ സ്ഥാപനാധികൃതര്‍ നിഷേധിച്ചുവെന്നും മാതാവ് പറഞ്ഞു. 

Advertisment