Advertisment

ലോകത്താകമാനമുള്ള ജോലികൾക്ക് അവസരമൊരുക്കി കത്തോലിക്കാ കോൺഗ്രസ്

New Update
ccgl

കൊച്ചി: ലോകത്താകമാനമുള്ള തൊഴിലവസരങ്ങൾ ഒരു കുടക്കീഴിൽ അറിയിക്കാൻ മുഴുവൻ സമയ 'ജോബ് പോർട്ടലുമായി' കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി.
www.ccglobalcareers.com എന്ന പേരിൽ ആരംഭിക്കുന്ന പുതിയ 'ജോബ് പോർട്ടലിൻ്റെ' പ്രഖ്യാപനവും ലോഗോ പ്രകാശനവും കൊച്ചി പി.ഒ.സി യിൽ പ്രസിഡൻ്റ്  പ്രൊഫ. രാജീവ് കൊച്ചുപറമ്പിലിൻ്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബിഷപ് ലഗേറ്റ് മാർ റെമജിയോസ് ഇഞ്ചനാനിയിലിന് ലോഗോ കൈമാറി സീറോ മലബാർ സഭ അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിച്ചു.

മികച്ച സാങ്കേതിക, പ്രൊഫഷണൽ സംവിധാനങ്ങളാടെ ക്രമീകരിക്കുന്ന ജോബ് പോർട്ടൽ,കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള സർക്കാർ, പ്രൈവറ്റ്,കോർപ്പറേറ്റ് തൊഴിലവസരങ്ങൾ മുഴുവൻ യുവജനങ്ങളിലേക്കും എത്തിക്കുവാൻ ലക്ഷ്യമിടുന്നു.

Advertisment


വിവിധ ജോലികൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വിവിധ പരിശീലനങ്ങളും കൺസൽട്ടൻസി സംവിധാനങ്ങളും  
പോർട്ടൽ വഴി നടപ്പാക്കും.


മാനവവിഭവശേഷി മേഖലയിൽ വിദഗ്ദരായ ഗൈഡൽ ഗ്ലോബൽസ് എന്ന  സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന പദ്ധതിക്ക്‌ ഡോ ജോസ്കുട്ടി ഒഴുകയിൽ,ട്രീസ ലിസ് സെബാസ്റ്റ്യൻ,ജോമോൻ വെള്ളാപ്പള്ളി,സച്ചിൻ ജോസ് വെട്ടിയാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും.

സമ്മേളനത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ,ഫാ ജോർജ് വർഗീസ് ഞാറകുന്നേൽ,അഡ്വ ബിജു പറയന്നിലം, പ്രൊഫ. കെ. എം. ഫ്രാൻസിസ്,ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.


2025 മെയ് 1 ന് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുന്ന പോർട്ടലിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്
www.ccglobalcareers.com

Advertisment