/sathyam/media/media_files/2025/11/30/blob_h0tz5ar-750x422-2025-11-30-10-48-25.jpg)
കോട്ടയം: അതിര്‍ത്തി പ്രദേശങ്ങളില്‍ കുളമ്പ് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിലെ ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍. കുളമ്പ രോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന ആവശ്യത്തോടു മുഖം തിരിച്ചു മൃഗസംരക്ഷണ വകുപ്പ്.
കന്നു കാലി ചന്തയില്‍ ആന്ധ്രയില്‍ നിന്ന് എത്തിച്ച പശുക്കള്‍ക്കാണ് കുളമ്പ് രോഗം പടര്‍ന്നതെന്നാണ് വിവരം. കൂത്താട്ടുകുളം ചന്തയിലും കന്നുകാലികളെ വില്‍പ്പന നടത്തിയതായും ക്ഷീര കര്‍ഷകര്‍ പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇവിടെ നിന്നാണ് കന്നുകാലികളെ വാങ്ങുന്നത്. അതിനാല്‍ വ്യപകമായി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് അനിവാര്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വ്യാപകമായി കുത്തിവെപ്പ് എടുക്കാന്‍ ഉത്തരവിടാന്‍ സാധിക്കില്ല. അത്യാവശ്യമുള്ള പശുക്കള്‍ക്കു മാത്രം കുത്തിവെപ്പു നല്‍കാന്‍ കഴിയൂ എന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതായാണ് കര്‍ഷകര്‍ പറയുന്നത്.
പശുക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നതായി കര്‍ഷകര്‍ പറയുന്നു.
ജില്ലയില്‍ 80 ശതമാനം പശുക്കള്‍ക്കും കുത്തിവെപ്പെടുത്താലെ കുളമ്പ രോഗം പടരുന്നത് നിയന്ത്രിക്കാനാകൂ എന്നു കര്‍ഷകര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us