പത്തനംതിട്ട: പ്രതിരോധ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ തോമസിന് 45 ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് തവണകളായാണ് തോമസില്‍ നിന്നും സിബിഐ ചമഞ്ഞ് സംഘം പണം തട്ടിയത്. അക്കൗണ്ടിലുള്ള പണം അനധികൃതമാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കം.
പണത്തിന്റെ നിയമപരമായി സാധുത ഉറപ്പുവരുത്തുന്നതിന് ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് പണം അയച്ചു നല്‍കാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ നിക്ഷേപിക്കുന്ന പണം പരിശോധനയ്ക്കു ശേഷം തിരികെ നല്‍കാം എന്നായിരുന്നു തോമസിന് തട്ടിപ്പ് സംഘം തോമസ് നല്‍കിയ ഉറപ്പ്.
നിയമപരമായി കുരക്കില്‍ ആകുമെന്ന് കരുതിയ തോമസ് ഈ മാസം ഇരുപതാം തീയതി ആദ്യ ഗഡുവായ 10 ലക്ഷം രൂപ കൈമാറി. ഇരുപത്തിമൂന്നാം തീയതി ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിച്ച് 35 ലക്ഷം രൂപ കൂടി തട്ടിപ്പ് സംഘത്തിന് നല്‍കി.
45 ലക്ഷം രൂപ നല്‍കിയിട്ടും ഭീഷണി തുടര്‍ന്നു. ഷെയര്‍ നിക്ഷേപിച്ചിട്ടുള്ള പണം കൂടി ആവശ്യപ്പെട്ടു. വലിയ തുക കൈമാറിയതില്‍ സംശയം തോന്നിയ ബാങ്കിംഗ് മാനേജരാണ് അടുത്ത ബന്ധുവിനെ വിവരം അറിയിച്ചത്.
തുടര്‍ന്നാണ് പത്തനംതിട്ട സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ പോലീസ് കേസില്‍ അന്വേഷണം തുടങ്ങി. 2001ല്‍ ജോലിയില്‍ നിന്നും വിരമിച്ച തോമസ് ഒറ്റയ്ക്കാണ് താമസം. ഏക മകന്‍ വിദേശത്താണ്.