കോട്ടയം മരങ്ങാട്ടുപള്ളിയിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവം തുടരുന്നു, മത്സര ഇനങ്ങളിൽ മികവ് പുലർത്തി വിദ്യാർത്ഥികൾ

New Update
cbse kalo

കോട്ടയം : സിബിഎസ്ഇ സംസ്ഥാന കലോത്സവം  മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുകയാണ്. 10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് ,140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവം  രണ്ടാം ദിനവും പിന്നിടുകയാണ്. ഓരോ ഇനങ്ങളിലും മികച്ച നിലവാരമാണ്  മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്.

Advertisment

ലൈറ്റ് മ്യൂസിക് കാറ്റഗറി   ഫസ്റ്റ് എ ഗ്രേഡ് നേടി സരയു സനീഷ്

 ലൈറ്റ് മ്യൂസിക് കാറ്റഗറി മുന്നിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കോട്ടയം കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിലെ സരയു സനീഷ്. സനീഷ് കുമാറും , ജയ രനിയുമാണ് മാതാപിതാക്കൾ. ദിവ്യ വിമലിൻ്റെയും ഡോ. പ്രശാന്ത് വി കൈമളിൻ്റെയും ശിഷ്യണത്തിലാണ് സരയു മത്സരത്തിന് ഇറങ്ങിയത്.

sarayu suneesh

എലുക്കേഷൻ മലയാളം കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടി നബുഹാൻ നൗഷാദ്

എലുക്കേഷൻ മലയാളം കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കാസർകോട് ചെട്ടുംകുഴി കെ എസ് അബ്ദുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നബുഹാൻ നൗഷാദ്. പിതാവ് നൗഷാദ് . മാതാവ് ബീമാ

245e3722-85a9-46e9-9758-039254b40a57

 നാടോടിനൃത്തം കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ആരതി അരുൺ വി

കലോത്സവത്തിൽ നാടോടിനൃത്തം കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ തൃശൂര് കോലേഴി ചിന്മയ വിദ്യാലയിലെ ആരതി അരുൺ വി.

arathy arun v

മോഹിനിയാട്ടം (പെൺകുട്ടികൾ )കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വൈഷ്ണവി  ലിബിൻ


മോഹിനിയാട്ടം (പെൺകുട്ടികൾ )കാറ്റഗറി രണ്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിലെ  വൈഷ്ണവി  ലിബിൻ

vyshnavi

പിതാവിൻ്റെ ശിഷണത്തിൽ കല്യാണി രാഗം പാടി അനിരുദ്ധൻ

കർണ്ണാടക സംഗീതം കാറ്റഗറി നാലിൽ കല്യാണി രാഗത്തിലെ ഹജരേരെ ജിത്ത ബാലാബിക എന്ന കീർത്തനം തന്മയത്തോടെ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി അങ്കമാലി മേക്കാട് വിദ്യാധിരാജാ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥി എ ആർ അനിരുദ്ധൻ മൂന്നാം ക്ലാസ് മുതൽ തൻ്റെ പിതാവും കലാമണ്ഡലത്തിലെ സംഗീതാദ്യാപകനുമായ രാജു നാരായണൻ്റെ കീഴിൽ സംഗീതം അഭ്യസിച്ചു വരുന്നു മാതാവ് ദിവ്യ രാജു വിട്ടമ്മയാണ് സഹോദരൻ എ ആർ നിരഞ്ജൻ 

niranjan

കുച്ചിപ്പുടി (ആൺകുട്ടികൾ )കാറ്റഗറി മൂന്ന് ഫസ്റ്റ് എ ഗ്രേഡ് നേടി ശ്രീഹരി സി ആർ

കുച്ചിപ്പുടി (ആൺകുട്ടികൾ )കാറ്റഗറി മൂന്ന് ഫസ്റ്റ് എ ഗ്രേഡ് നേടിയ വയനാട് മെക്ലോട്സ് ഇംഗ്ലീഷ് സ്കൂളിലെ ശ്രീഹരി സി ആർ  അച്ഛൻ റിനിഷ് അമ്മ ജിജിന സഹോദരി ശ്രീനിധി

ff7127e6-b906-46c2-8282-ab4b058cc4c9

തക്ഷകൻ്റെ കടിയേറ്റു മരിച്ച രാജാവിൻ്റെ കഥ നാടോടിനൃത്തത്തിലൂടെ സ്റ്റീവ് ലിനു  ഒന്നാംസ്ഥാനം

നാടോടിനിർത്തം കാറ്റഗറി രണ്ടിൽ തക്ഷകൻ്റെ കഥ അവതരിപ്പിച്ച് സിബിസിഐ സംസ്ഥാന കലോത്സവത്തിൽ കാക്കനാട് രാജശിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്ക്കൂൾ വിദ്യാർത്ഥി സ്റ്റീവ് ലിനു ഒന്നാം സ്ഥാനം കരസ്തമാക്കി 'പരിരക്ഷ ത്ത് രാജാവിനേറ്റ മുനിശാപവും തുടർന്ന് തക് ഷകൻ പുഴുവിൻ്റെ രൂപത്തിൽ എത്തി രാജാവിനെ കടിക്കുന്നതും തൻന്മയത്തോടുകൂടി വേദിയിൽ അവതരപ്പിച്ചപ്പോൾ കാണികളിൽ കൗതുകം പകർന്നു .കഴിഞ്ഞ ഒരു വർഷമായി നാടൃശാല സുരജിൻ്റെ ശിഷണത്തിൽ നൃത്തം അഭ്യസിച്ചു വരുന്നു ഈ കൊച്ച് മിടുക്കൻ ,പിതാവ് ലിനു സൈമൺ മാതാവ് രേഷ്ന ലിനു സഹോദരി ഹെയി സെൽ.

a4dcb509-3b1a-42b4-8418-5d5e0845dfc9

നാടോടി നൃത്തംകാറ്റഗറി 3 ൽ ഒന്നാം സ്ഥാനം നേടി  രാഷി പ്രിയ കെ

നാടോടി നൃത്തംകാറ്റഗറി 3 'ഒന്നാം സ്ഥാനം കാസർകോട് ബദിയടുക്ക  കുനിൽ സ്ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനീ രാഷി പ്രിയ കെ, ബദിയടുക്ക കളയത്തോടീ വീട്ടിൽ പ്രവീൺകുമാർ - രാജേശ്വരി എന്നിവരുടെ മകളാണ്,പ്രത്യുമ്ന കെ ഏക സഹോദരനാണ് ഭരതനാട്യത്തീൽ ബി ഗ്രേഡ് ലഭിച്ചിരുന്നു.

nado

Advertisment