സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം : ജോസ് കെ മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു

New Update
5077811c-028e-4965-9144-dc9b1de92df0

കോട്ടയം : 10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് ,140 ഇനങ്ങളിൽ മാറ്റുരയ്ക്കുന്ന സിബിഎസ്ഇ കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ തുടക്കമായി.  

Advertisment

കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിലാണ് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് തുടക്കമായത്. മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. 

d3476316-cae1-4037-a574-4eab7c98d4e9

ചടങ്ങിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പാൾ സുജ കെ ജോർജ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലേബർ ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജോർജ് കുളങ്ങര ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി.ലേബർ ഇന്ത്യാ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര ചടങ്ങിൽ ആമുഖപ്രസംഗം ആശംസിച്ചു. കോൺഫെഡറേഷൻ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോൾ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി.

5c58062e-a06c-4e4f-aa64-3d832d86c25d

സ്റ്റീം അക്കാദമി പ്രസിഡന്റ് ഡോ.എ പി ജയരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു.ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, കോർ കമ്മറ്റി കൺവീനർ ബെന്നി ജോർജ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Advertisment