New Update
/sathyam/media/media_files/2025/02/01/WZxdwmDa5KpdpABxjYvd.jpg)
തിരുവനന്തപുരം: കേന്ദ്രബജറ്റ് നിരാശജനകമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം പ്രതീക്ഷിച്ചതൊന്നും നല്‍കിയില്ല. കേന്ദ്ര ബജറ്റില്‍ നിറഞ്ഞുനിന്നത് ടാക്‌സ് മാത്രമായിരുന്നു. മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
Advertisment
രാജ്യത്തിന്റെ താത്പര്യത്തേക്കാള്‍ വിദേശതാത്പര്യങ്ങളാണ് ബജറ്റില്‍ നിറഞ്ഞുനിന്നത്. യൂറോപ്യന്‍ യൂണിയന്‍റെയും യുഎസിന്‍റെയും താത്പര്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങിയാണ് ബജറ്റിലെ ടാക്‌സ് നിര്‍ദേശങ്ങളെന്ന് ബാലഗോപാല്‍ കുറ്റപ്പെടുത്തി.
വിദേശ യാത്ര നിരക്കും വിദേശ വസ്തുക്കളുടെ വില്‍പനയും മാത്രമാണ് ബജറ്റില്‍ കൂടുതലായി പരാമര്‍ശിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us