നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കമെന്ന കേന്ദ്രസർക്കാർ നിർദേശം പിൻവലിക്കണമെന്ന് ആവശ്യം. അധിക ബോണസ് നൽകുന്നത് മൂലം നെല്ല് ആവശ്യത്തിലധികം രാജ്യത്ത് സംഭരിക്കപ്പെടുകയും ഇത് പൊതുഖജനാവിന് ബാധ്യതയാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഒരു കിലോ നെല്ലിന് 30 രൂപയാണ് സംസ്ഥാന സഹായം ചേർത്ത് ലഭിക്കുന്നത്

അധിക ബോണസ് നൽകുന്നത് മൂലം നെല്ല് ആവശ്യത്തിലധികം രാജ്യത്ത് സംഭരിക്കപ്പെടുകയും ഇത് പൊതുഖജനാവിന് ബാധ്യതയാണെന്നും വാദിച്ച് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.

New Update
paddy farmers
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കേരളത്തിലെ നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കമെന്ന് കേന്ദ്രസർക്കാർ നിർദേശം പിൻവലിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. 

Advertisment

അധിക ബോണസ് നൽകുന്നത് മൂലം നെല്ല് ആവശ്യത്തിലധികം രാജ്യത്ത് സംഭരിക്കപ്പെടുകയും ഇത് പൊതുഖജനാവിന് ബാധ്യതയാണെന്നും വാദിച്ച് കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ ചെലവ് വകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.


ഒക്ടോബർ 20 മുതൽ നെല്ല്‌ നൽകിയ മുഴുവൻ കർഷകർക്കും കിലോയ്‌ക്ക്‌ 30 രൂപ വീതം കൊടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. നവംബർ ഒന്നു മുതലാണ്‌ സംഭരണ വില 28.20 ര‍ൂപയിൽനിന്ന്‌ 30 ആക്കി ഉയർത്തിയത്‌. 


എന്നാൽ, അധിക ബോണസ് നിർത്തലാക്കമെന്ന് കേന്ദ്രസർക്കാർ നിർദേശം വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെയാണ് കേരളം അധിക ബോണസ് നൽകുന്നത്. 

ധാന്യങ്ങൾ കൂടുതൽ കൃഷിചെയ്യാനും ഉൽ‌പാദനം വർധിപ്പിക്കാനും ഈ ബോണസ് കാരണമാകുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

സമീപവർഷങ്ങളിൽ ഗോതമ്പിന്റെയും നെല്ലിന്റെയും വൻതോതിലുള്ള ഉൽപാദനം മൂലം, ആവശ്യത്തിലേറെ ശേഖരിക്കപ്പെടുന്നുണ്ട്. 


ഈ അധികശേഖരം വർഷം തോറും വർധിക്കുന്നത് ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയാണെന്ന് കേന്ദ്രം കത്തിൽ പറയുന്നു. എന്നാൽ, ആവശ്യത്തോട് സംസ്ഥാന സർക്കാർ യോജിക്കുന്നില്ല.


നെല്ലിന് കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് ഇടതു നേതാക്കൾ ആക്ഷേപം ഉയർത്തുകയും ചെയ്യുന്നു. 2017 മുതൽ 1344 കോടി രൂപയാണ്‌ കുടിശ്ശിക.

2024, 2025 വർഷങ്ങളിലായി മാത്രം 500 കോടിയോളം രൂപ ലഭിക്കാനുണ്ട്‌. കേന്ദ്ര ഫണ്ട് കൃത്യമായി കിട്ടാത്തത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Advertisment