New Update
/sathyam/media/media_files/2025/10/04/fra-frame-1-2025-10-04-20-31-23.jpg)
കോഴിക്കോട്: വിദ്യാർത്ഥികളുടെ കരിയർ മാർഗ്ഗ നിർദ്ദേശ മേഖലയിൽ സിജിയുടെ നൂതന പദ്ധതി കരിയർ മാപ്പിംഗ് 2.0 പ്രഖ്യാപനം പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ. കെ മുഹമ്മദലി നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്ന കരിയർ ഗൈഡൻസിൽ നിർമ്മിത ബുദ്ധിയുടെ പങ്ക് വിശദീകരിക്കുന്ന ദ്വിദിന റെസിഡൻഷ്യൽ ശിൽപശാലയിലാണ് പദ്ധതി പ്രഖ്യാപനം നിർവഹിച്ചത്.
വിദ്യാർത്ഥികളുടെ അഭിരുചി, താല്പര്യം, വ്യക്തിത്വം തുടങ്ങിയ വിവിധ ഘടകങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി ഏറ്റവും അനുയോജ്യമായ കരിയർ മേഖല കണ്ടെത്താൻ സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണിത്.
പരിപാടിയിൽ ഡോ. എ.ബി. മൊയ്‌ദീൻ കുട്ടി, ഡോ. ഇസഡ്. എ. അഷ്‌റഫ്, കബീർ പി, അനസ് ബിച്ചു, പ്രോഗ്രാം കോർഡിനേറ്റർമായ രമ്യ, ജെൻഷിദ എന്നിവർ സംസാരിച്ചു.
Advertisment